കുരിശിലെ ദാഹം....
എനിക്ക് ദാഹിക്കുന്നു എന്ന് ക്രൂശിതനായ യേശു തന്റെ പീഡാസഹനങ്ങൾക്കു ശേഷം അരുളി ചെയ്തു. ആദി മാതാപിതാക്കളുടെ പാപം മൂലം നഷ്ട്ട പെട്ട പറുദീസാ വീണ്ടെടുക്കലിന്റെ ദാഹമായിരുന്നു ക്രൂശിൽ കിടന്നുകൊണ്ട് കർത്താവ് പറഞ്ഞത്.
പ്രിയമുള്ളവരെ... തന്റെ സ്നേഹത്തിൽ നിന്നും വിട്ടുനിൽക്കുന്നവരെ തന്റെ അടുക്കലേക്കു തിരിച്ചു കൊണ്ടുവരുന്നതിന്റെ ദാഹമാണ് യേശു ക്രിസ്തുവിന് ഉണ്ടായിരുന്നത്. ആ ദാഹം വിനാഗിരിക്കോ.. പച്ചവെള്ളത്തിനോ... പരിഹരിക്കാൻ പറ്റുന്ന ദാഹമല്ല... ! മറിച്ച് പാപികളുടെ മനസാന്തരത്തിലൂടെ മാത്രമേ യേശുവിന്റെ ദാഹം നമുക്ക് ശമിപ്പിക്കാനാകു.. !
മനുഷ്യൻ ദൈവസ്നേഹത്തിലേക്ക് തിരിച്ചു വരുന്നതിനുള്ള ദാഹമായിരുന്നു യേശുവിനുണ്ടായിരുന്നത്. കർത്താവ് ചോദിക്കുന്നത് രക്ഷയുടെ ദാഹം. മനുഷ്യകുലം മുഴുവന്റെയും പാപങ്ങൾ ഏറ്റെടുത്ത് കുരിശിൽ ജീവൻ വെടിഞ്ഞപ്പോൾ യേശു ആഗ്രഹിച്ച ദാഹം ആത്മാക്കളുടെ രക്ഷയായിരുന്നു.. ! ആ ദാഹം നമ്മൾ തിരിച്ചറിയണം, ആ സ്നേഹം നമ്മൾ മനസിലാക്കണം. കർത്താവിന്റെ ആ സ്നേഹം, ദാഹം... തിരിച്ചറിയുന്ന വ്യക്തിക്കാണ് രക്ഷ.. !
ഇന്ന് ഈ ഭവനത്തിൽ രക്ഷ കൈവന്നിരിക്കുന്നു എന്ന് നമ്മെ നോക്കി പറയുവാൻ യേശുവിന് സാധിക്കുമോ. യേശുവിന്റെ ദാഹം മനസിലാക്കി ആ സ്നേഹത്തിൽ ഒന്നായ് ചേരുവാൻ സാധിക്കുന്നുണ്ടോ...? കർത്താവിന്റെ ദാഹം തിരിച്ചറിഞ്ഞ നല്ല കള്ളന് സ്വർഗ്ഗരാജ്യത്തിലെ പറുദീസയിൽ എന്നോടുകൂടെ ആയിരിക്കുമെന്ന വാഗ്ദാനം ലഭിച്ചു.
കുരിശിലുള്ള കർത്താവിന്റെ ദാഹത്തോട് ചേരുമ്പോഴാണ് രക്ഷ കൈവരുന്നതെന്ന് തിരിച്ചറിയാൻ നാം വൈകരുത്... മറക്കരുത്... ! ഏദന്തോട്ടത്തിൽ പറുദീസാ നഷ്ടപ്പെട്ടപ്പോൾ തുടങ്ങിയ കർത്താവിന്റെ ദാഹം കുരിശിൻ ചുവട്ടിൽ വന്ന് നിൽക്കുന്നു. കർത്താവിന്റെ ദാഹം മനസിലാക്കിയാൽ നാം ദൈവത്തിന്റെ സ്നേഹത്തിൽ ചേരും. കർത്താവിന്റെ കുരിശിലെ ത്യാഗത്തിന്റെ സ്നേഹം ഏറ്റെടുക്കുന്ന വ്യക്തികളാണ് കുരിശിൻ താഴെ നിൽക്കുന്ന നാമോരോരുത്തരും... ! കർത്താവിന്റെ ദാഹത്തോട് നാം ചേരണം.... സൗഖ്യത്തിന്റെ ദാഹം... ക്ഷമിക്കുന്ന സ്നേഹത്തിന്റെ ദാഹം... രക്ഷയുടെ ദാഹം... ഈ ദാഹം ഏറ്റെടുക്കുമ്പോൾ കർത്താവിന്റെ ദാഹം നമ്മുടെ ദാഹമായി മാറും. ഈ ദാഹം നമ്മുടെ പ്രായോഗിക ജീവിതത്തിൽ ചെലുത്തുമ്പോഴാണ് കർത്താവിന്റെ യഥാർത്ഥ ശിഷ്യരായി നമുക്ക് ജീവിക്കുവാൻ സാധിക്കുന്നത്.
അനുതാപത്തിന്റെ തീക്ഷണതയോടെ പറുദീസയിൽ പങ്കുചേരുവാൻ നമുക്കും ശ്രമിക്കാം....
സ്നേഹത്തോടെ...
ജിൻസി ബിനു പീടികയിൽ..
(കടപ്പാട് : ദുഃഖവെള്ളി പ്രഭാഷണം. ഫാ. എബ്രഹാം തൈപ്പറമ്പിൽ, അബുദാബി )

ഒരു പുഞ്ചിരിയിയിൽ
ഒരു പുഞ്ചിരിയിൽ ഒതുക്കീടാം
എൻ ദു:ഖമെല്ലാം..
ഒരു നറുമൊഴിയിൽ തീർത്തിടാം എൻ കദനമെല്ലാം..
എൻ സങ്കടങ്ങൾ എല്ലാം എന്നുള്ളിലൊതുക്കി..
ജീവിക്കുന്നു നാഥാ നിൻ സന്നിധിയെന്നും....
(ഒരു പുഞ്ചിരിയിയിൽ)
കരയാൻ കണ്ണീരില്ല നാഥാ..
വർണ്ണിച്ചീടാൻ വാക്കുകൾ
പോര ദേവ..
എങ്കിലും ഞാൻ കാത്തിരുന്നു
നിൻ വിളിക്കായ്..
എന്നുമെൻ സ്വപ്നങ്ങളിൽ തെളിയുന്നതു നിൻ മുഖം മാത്രം..
(ഒരു പുഞ്ചിരിയിൽ)
നാഥാ നിൻ മകനായ് എന്നെ സ്നേഹിച്ചീടുംബോഴും.
ഞാൻ അറിയാതെ അകന്നു നിൻ ചാരേ നിന്നും..
നാഥാ നീ എന്നെ തിരികെ ചേർക്കണെ..
എത്രനാൾ ഞാൻ നിനക്കായ് കാത്തിരിക്കേണം..
നിൻ വിളി എൻ കാതിലൊന്നു കേട്ടീടാൻ...
(ഒരു പുഞ്ചിരിയിൽ)
by
Sumod Cherian

മധുരമാം മന്ദസ്മിതം
ഒരു വിരൽ ദൂരമെന്നരികിൽ നിന്നിടും
ഒരു വാകുമെന്തേ മൊഴിഞ്ഞതില്ലാ..
മധുരമാം മന്ദസ്മിതം പൊഴിക്കുംബോഴും
മനസ്സിന്റെ വാതിൽ തുറന്നതില്ലാ...
മിഴിയിണയിൽ ആയിരം പ്രണയാർദ്ര മേഘങ്ങൾ
മഴയായ് പൊഴിഞ്ഞിടാൻ വെബി നിൽക്കെ....
ഇനിയെന്തിനാണു നിൻ മൗനം??
മനസ്വിനി അറിയുന്നു ഞാൻ നിൻ അന്തരംഗം....
തിരതല്ലുമോർമ്മതൻ തീരത്തിലെപ്പോഴോ
കരയടിഞ്ഞൊരു രക്തമല്ലയോ നീ...
കനവുകൾ പൂക്കളായ് വിടരും
കലാലയ വനികയിൽ പൂത്തതാം വനമുല്ലേ നീ....
by
Sumod Cherian

കരുണ കടലേ
കരുണ കടലേ കാരുണ്യ നാഥേ
കനിവിൻ നിറവാം മാതാവേ
കരുണാനിധിയാം കനിവിൻ നിറവ്
കുറവുകൾ പേറി വരുന്നിതാ ഞങ്ങൾ.....
(കരുണ കടലേ കാരുണ്യ നാഥേ)
കണ്മുൻപിൽ നിന്നെ കണ്ടങ്ങിരുന്നപ്പോൾ
കണ്മഷമെല്ലാം അകന്നുപോയീ.....
കരളിന്റെ നൊംബരം കാണുന്ന നാഥേ
കാരുണ്യമോടെന്നേ പുൽകേണമെ..
(കരുണ കടലെ കാരുണ്യ നാഥേ)
കരുണാർദ്ര സ്നേഹത്താൽ പുൽകിയെന്നേ നിൻ വചനമാം വിത്ത് എന്നിൽ വിതറേണമെ......
കാലത്തികവിൽ മാനവ പാപത്തിൻ
സ്വയം ബലിയായ് ജീവൻ വെടിഞ്ഞൊരു മിശിഹായേ
നിന്നുദരത്തിൽ വ്രഥയേറ്റൊരമ്മേ...
പരിശുദ്ധരാഞ്ജി ... പരിമളരാഞ്ജി...
കാത്തരുളീടേണേ എൻ ജീവകാലമെന്നും....
by
Sumod Cherian

സ്നേഹ സൗഹൃദം
പുതുമഴ നനഞ്ഞ പുലരിയിൽ
പുതുമണ്ണിന്റെ ഗന്ധം പകരുംബോൾ
മനസ്സിൽ വിരിയുന്ന പുഷ്പദളങ്ങളിൽ
അറിയാതെ ഓർത്തുപോകുന്നു എൻ പ്രിയ സുഹൃത്തിനെ.....
ഒരിക്കലും വാടാത്ത പൂപോലെ
ആരും പറയാത്ത കഥപോലെ
നിശയിൽ കാണാത്ത സ്വപ്നം പോലെ
എന്നുമെന്നും മായാതെ നിൽക്കട്ടെ ഈ സുഹൃത്ത് ബന്ധം....
ഒരു കവിതയാൽ വർണ്ണിക്കാൻ കഴിയില്ലാ നിന്നെയെന്നും
ഒരു ദളമായ് എൻ മനസ്സിൽവിടരുമെന്നും
എന്ന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ നിൻ സ്നേഹവും സാമിപ്യവും എൻ ജീവിതത്തിൽ തെളിഞ്ഞിടുന്നു എന്നുമെന്നും
ഉദിച്ചുയരുന്ന നിലാവുപോലെ
വേദനകളിൽ സ്വാന്തനത്തിൻ കുളിർപോലെ
എന്നിൽ എന്നും വന്നുനിറയണമീ
പൊൻ വെളിച്ചം
എന്നുമെക്കാലവും ഹൃദയത്തിൽ കാത്തു സൂക്ഷിച്ചീടാം ഈ സൗഹൃദം .....
by
Sumod Cherian

മറക്കരുതെ തള്ളരുതെ
മറക്കരുതെ തള്ളരുതെ കർത്താവേകിയ ദാനങ്ങൾ..
കനിവോടേകിയ ദാനങ്ങൾ
സ്നേഹമോടേകിയ ദാനങ്ങൾ..
നാളുകൾക്കു മുൻപേ പിഞ്ചുകുഞ്ഞായീ..
ഈ ഭൂവിൽ വന്നു പിറന്നു നീ
കരയുവാൻ മാത്രം അറിയുന്ന നീ
നിസ്സഹായനായി കരഞ്ഞു നീ
നിരാശ്രയനായി കരഞ്ഞു നീ...
ആയുസ്സ് നൽകി സ്നേഹവുമേകി
ആരോഗ്യമേകി കഴിവുമേകി
അദ്ധ്വാനിച്ചപ്പോൾ ഫലവുമേകി
നിന്നേ വളർത്തി യേശുനാഥൻ
നിന്നേ വളർത്തി യേശുനാഥൻ...
by
Sumod Cherian



രക്ഷകൻ
പുൽക്കൂട്ടിൽ വന്നു ജാതനായ്..
മാനവർ തൻ രക്ഷകൻ സൂനുവായ് ..
കന്യാമേരി തൻ പൊൻ സുതനായി..
ബേത്ലഹേം പൂവനിയിൽ അവതരിച്ചു..(2)
വിണ്ണിൻ താരകമുദിച്ചുയർന്നു ..
ആട്ടിടയർക്കായി വഴിതെളിക്കാൻ..
ജ്ഞാനികൾ മൂവരും വന്നണഞ്ഞു ..
പാരിതിൻ രക്ഷകന് കാഴ്ചയുമായ്..
മാലാഖമാർ പാടി സദ്വാർത്ത ..
ഭൂവതിൻ രക്ഷകൻ ജാതനായ്..
അത്യുന്നതങ്ങളിൽ ഓശാന ..
സന്മനസ്സുള്ളോർക്കു ശാന്തിയുമേ..
ഹൃത്തിൽ പുൽക്കൂടൊരുക്കീടാം ..
നാഥനു ജന്മമിന്നെകീടാം..
നവമൊരു ക്രിസ്തുമസ് തിരിതെളിക്കാം ..
നാഥന് സ്തുതിഗാനം പാടിടാം ..
വിണ്ണിൽ തെളിഞ്ഞൊരു താരകം പോൽ ..
മണ്ണിൻ താരകമായ് മാറാം ..
ആത്മാവിനന്ധത മാറ്റി ഇന്ന്..
രാജാധിരാജനെ വരവേൽക്കാം ..(പുൽക്കൂട്ടിൽ )
ജിൻസി ബിനു ....

കർത്താവ് എൻ പ്രാർത്ഥന കേൾക്കേണമെ
കർത്താവ് എൻ പ്രാർത്ഥന കേൾക്കേണമെ
കർത്താവ് എൻ യാചന ശ്രവിക്കേണമെ
നീ അല്ലോ എൻ വിശ്വസ്തൻ.. നീയല്ലോ എൻ പരിപാലകൻ...
എൻ ഹൃദയം അങേക്കായ് ദാഹിക്കുന്നു..
എൻ മനം അങേക്കായ് കേഴുന്നു..
എൻ കരം നിൻ നേർക്കായ് വിരിക്കുന്നു...
എൻ പ്രാണൻ നിലച്ചു പോകുന്നു ദേവാ... എന്നിൽ നീ വന്നു ഉത്തരമരുളേണമെ...
ഞാൻ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കേണമെ ....
എൻ ശത്രുഭീതിയിൽ നിന്നും എന്നെ മോചിതനാക്കേണമെ.....
അങ്ങല്ലോ എൻ ആത്മവൈദ്യൻ... അങ്ങല്ലോ എൻ ജീവതാതൻ..
അങ്ങുതൻ നീതിയാൽ എൻ ദുരിതമകറ്റേണമെ....
അങ്ങുതൻ ഹിതം അനുവർത്തിപ്പാൻ എന്നെ പഠിപ്പിക്കേണമെ.....
നാഥാ ഞാൻ നിൻ സന്നിധിയിൽ വീണ്ടുമണയുന്നു...
അങ്ങുതൻ നിരപ്പുള്ള വഴി എന്നിൽ തെളിക്കേണമെ.....
by
Sumod Cherian

ആരാധിക്കാം... ആരാധിക്കാം.. ഉണ്ണീശോയ് ആരാധിക്കാം..
നക്ഷത്രങ്ങൾ ആകാശത്ത് പൂക്കളമിട്ടപ്പോൾ...
തൂമഞ്ഞിൻ കിരണങ്ങൾ ഭൂവിൽ കളംവരച്ചപ്പോൾ..
രാവു തൻ നിദ്രയിലേക്കു മാഞ്ഞുമറഞ്ഞപ്പോൾ..
പുൽക്കൂടിൻ ചൂടേറ്റുപിറന്ന ഉണ്ണീശോയ് നമ്മുക്ക് ഒന്നായി ആരാധിക്കാം...
ആരാധിക്കാം... ആരാധിക്കാം... ഉണ്ണീശോയ് ആരാധിക്കാം...
ഡിസംബറിൻ മടിതട്ടിൽ പിറന്നൊരു ജാതനെ..
ശാന്തിതൻ സ്നേഹത്തിൻ പ്രതീകമായ ജാതനെ..
മെഴുകുതിരി നാളങ്ങൾ നിൻ ശോഭപകരുമീ നാളിൽ.
നിൻ മക്കൾക്കെന്നും ദീപ പ്രഭ ചൊരിയേണമെ പൈതലെ...
മഞ്ഞിന്റെ പാദുകമണഞ്ഞൊരു നാളിൽ..
വർണ്ണങ്ങൾ തൻ പ്രാകാശത്തിൻ ചിറകുവിരിയുന്ന നാളിൽ..
പാട്ടിന്റെ താളത്തിൽ മാലാഖ തൻ നൃത്തം വെക്കുന്ന പുണ്ണ്യ നാളിൽ..
നാഥാ.. നാഥാ.. ഈ തണുപ്പുള്ള രാവിൽ..
നിൻ പുണ്ണ്യം തേടി ഞങ്ങൾ വന്നണയുകയായി...
ആരാധിക്കാം... ആരാധിക്കാം.. ഉണ്ണീശോയ് ആരാധിക്കാം..
by
Sumod Cherian


നാഥാ കനിയേണമെ
കനിയേണമെ നാഥാ.. കൃപയേകണെ നാഥാ..
ഈ ദാസരിൽ വന്നു നിറയേണമേ നാഥാ..
പാപത്തിൻ കുഴിയിൽ നിന്നും ഞങ്ങളെ ഉയർത്തേണമെ നാഥാ...
നിൻ വെളിച്ചത്തിൻ കീഴിൽ ഞങ്ങളെ വളർത്തേണമെ നാഥാ....
എൻ നല്ല ദൈവമെ... എൻ ദിവ്യ നാഥനെ..
എൻ ജീവിത്തിൽ വെളിച്ചം പകർന്നോരു നാഥനെ..
മാതാപിതാക്കൾ അറിയും മുൻപേ എന്നെ അറിഞ്ഞു നീ....
ചോരയിൽ ജനിച്ച നേരം ദൈവം താങ്ങി എന്നേ
അമ്മതൻ താരാട്ടും താതൻ തൻ വാൽസല്യവും
എനിക്കായ് ചൊരിഞ്ഞു നീ..
ഞാൻ അറിയുന്നു നാഥാ നിൻ കരുതൽ..
ഞാൻ അറിയുന്നു നാഥാ നിൻ തലോടൽ..
കനിയേണമേ നാഥാ.. കൃപയേകണേ നാഥനെ
ഈ ദാസരിൽ വന്നു നിറയേണമേ നാഥാ...
by
Sumod Cherian

കർത്താവിന്റെ മടിയിൽ
കർത്താവിന്റെ മടിയിൽ ഒന്നു തലചായ്ച്ചുറങ്ങാൻ കൊതിയാകുന്നു..
അതിനു ഞാൻ യോഗ്യനാണൊ..
ഞാൻ ചെയ്ത അപരാധങ്ങൾ എന്റെ പൊന്നുതമ്പുരാൻ പൊറുക്കുമോ..
ഞാൻ ഇനിമേലിൽ ചെയ്യില്ലാ പാപങ്ങൾ.. ദൈവമെ ക്ഷമിക്കേണമെ..
ഞാൻ എന്തു ചെയേണ്ടു നിൻ മഹത്വം അറിയുവാൻ ...
ഞാൻ എന്തു ചെയ്യേണ്ടു നിൻ പാതേ നടക്കുവാൻ..
ആരുമില്ലായിരുന്നു എൻ കുറവുകൾ അറിയുവാൻ..
ആരുമില്ലായിരുന്നു എൻ കൈ പിടിച്ചു നടത്തുവാൻ...
ഞാൻ അറിഞ്ഞില്ല ദൈവമെ നിൻ മഹാ സ്നേഹത്തെ...
ഞാൻ കാണാതെ പോയി നിൻ മുഖ ശോഭയെ....
നടത്തേണമെ നാഥാ... കനിയേണമെ നാഥാ..
എൻ പാപകറകൾ നിൻ ശുദ്ധതൈലത്താൽ കഴുകേണമെ നാഥാ..
എങ്കിലും ഞാൻ യോഗ്യനാണോ നിൻ മടിയിൽ തല ചായിച്ചുറങ്ങുവാൻ...
ദൈവമെ... ദൈവമെ... പൊറുക്കേണമെ എന്നിലെ കുറവുകൾ....
by
Sumod Cherian

നിൻ രക്തകറയുടെ ഫലത്താൽ ആണു നാഥാ
നിൻ രക്തകറയുടെ ഫലത്താൽ ആണു നാഥാ..
ഞാൻ ഇന്നീ ഭൂവിൽ നിൽപ്പൂ..
തൂമഞ്ഞുപോലുള്ള നിൻ മുഖകാന്തിയെ
നീചർ തൻ കോപത്താൽ ചിന്തപെട്ടൂ..
നിൻ ഇളം മേനിയിൽ നീചർതൻ ചാട്ടയാൽ
ചോരതൻ ചിത്രമെഴുതി തീർത്തവർ..
നിൻ ജീവനുവേണ്ടി ദാഹിച്ചവർ വീണ്ടും നിൻ
മാറിടം കുത്തി പിളർത്തിയില്ലേ..
ദാഹിച്ചു നീ കേണപ്പോൾ ഈസോപ്പിൽ തീർത്തവർ നിൻ ദാഹമെല്ലാം
ക്രൂശിൽ നിൻ ജീവൻ പിടയുന്ന നേരത്തും
നീചർതൻ പാപത്തെ ക്ഷമയോടെ കൈകൊണ്ടു നീ...
അമ്മതൻ വാൽസല്ല്യത്താൽ തഴുകി നിൻ മേനിയെ
മടിയിൽ കിടത്തി തലോടി നിണമാർന്ന നിൻ മുറിവിനെ..
നാഥാ... നാഥാ.. നിന്നേപോലൊരു സ്നേഹിതനുണ്ടോ..
ആരുമില്ലാതിരുന്ന നേരത്തും നീ എൻ ചാരേ അണഞ്ഞില്ലേ..
എൻ ഭാരമുള്ളിൽ ഒതുക്കിയപ്പോൾ...
എൻ വീഴ്ചയിൽ എൻ കാലിടറിയപ്പോൾ കണ്ടില്ലാ നാഥാ ഞാൻ മറ്റാരേയും..
നിൻ രക്തകറയുടെ ഫലത്താൽ ആണു നാഥാ ഞാൻ ഇന്നീ ഭൂവിൽ നിൽപ്പൂ...
by
Sumod Cherian

കരുണയുടെ രാജ്ഞി
അമ്മേ അമ്മേ അമലോത്ഭവമാതേ
അണയുന്നു ഞങ്ങള്‍ അവിടുത്തെ ചാരെ
അശ്രുകണങ്ങള്‍ അര്‍ച്ചനയായി
അര്‍പ്പിക്കുന്നിതാ കനിയേണമമ്മേ
കടലോളം സ്നേഹം നീ കാത്തുവച്ചില്ലേ
കനിവോടെ എന്നെ നീ ചേര്ത്തണച്ചില്ലേ
കരതാരില്‍ ജപമാല കോര്‍ത്തുവയ്ക്കും ഞാന്‍
അകതാരില്‍ സ്തുതിഗീതം ആലപിക്കും ഞാന്‍
അമ്മേ പുത്രനോടര്ത്ഥിക്കണമന്പാല്
പാപിയാം എന്നില്‍ കൃപ തോന്നിടുവാന്‍
കാലിത്തൊഴുത്തിലും കാനായിലും അമ്മേ
കാരുണ്യ പുഞ്ചിരി തൂകി നീ നിന്നു
കാല്‍വരിക്കുന്നിലെ ക്രൂശിന് ചുവട്ടിലും
കരളു പിടഞ്ഞു നീ കണ്ണുനീര് വാര്‍ത്തു
അമ്മേ പുത്രനോടര്ത്ഥിക്കണമന്പാല്
പാപിയാം എന്നില്‍ കൃപ തോന്നിടുവാന്‍
by
Silvi Sunu

ഓണം... പൊന്നോണം
നാടെങ്ങും പൂക്കാലം ..
തൊടിയെല്ലാം പൂവാടി ........
മാവേലിത്തമ്പുരാനെ വരവേൽക്കാനായി ....
തളിരിട്ട മാങ്കൊമ്പും ....ശ്രുതിയിട്ട
കിളിക്കൊഞ്ചൽ .....
പൂവിളിക്കേട്ടുണരാൻ വായോ ....
പോന്നോണത്തുമ്പി .....!!!
നടുമുറ്റത്തൊന്നായി പൂക്കളമിട്ടു ...
പെൺകൊടികൾ .......
ഉല്ലാസത്തിൽ ഊഞ്ഞാലാടി ...
തകൃതിയാലാടി ...കൊച്ചുകിടാങ്ങൾ ....
കോടിയുടുത്തൊരു കാഹളമോതി ...
കുമ്മാട്ടിക്കളിമേളമുയർന്നു ....
ഓണംവന്നോണംവന്നെ ......
പൊന്നോണംവന്നേ .......!!!
നാക്കിലായിട്ടൊരു സദ്യ വിളമ്പാൻ ....
അടുക്കളതന്നിൽ ആരവമേളം ....
അവിയലും കാളനും തോരനുമായി ...
പപ്പടം പായസം നിറവയറായി ....!!!
മാവേലിത്തമ്പുരാനൊരു സ്വപ്നക്കൊട്ടാരം .....
സത്യത്തിന് പിൻവിളിയുള്ളൊരു
സ്വപ്നക്കൊട്ടാരം ....
കേരളമണ്ണിൽ സാർത്ഥകമാണോ
ഈ പൊന്നിൻ കൊട്ടാരം ..
സ്നേഹം സമത്വം സാഹോദര്യം
വിടരും കൊട്ടാരം ....
by
Jincy Binu

രക്ഷയിന്‍ കുരിശ്
അന്ന് കയ്യഫാവിൻ അരമനയില്‍
രുധിരം ചൊരിഞ്ഞു ദൈവപുത്രന് നിന്നു
ദൂരെയായ് തീയും കാഞ്ഞു ശിമയോന് നിന്നു
കോഴി മൂന്നു കൂവും മുന്‍പേ നാഥനെ തള്ളി പറഞ്ഞു
ഇന്നെന്‍ ഹൃദയത്തിന് വാതിലില്‍ ഈശോ നിന്നു
ആണിപ്പഴുതുള്ള കരങ്ങള്‍ കൊണ്ടവന്
എന്‍ ഹൃദയത്തില്‍ മുട്ടി വിളിച്ചു
കരുണാര്‍ദ്രമാം ആ നയനങ്ങൾ കാണാതെ
സ്നേഹാര്‍ദ്രമാം ആ വിളി കേള്‍ക്കാതെ
എൻ ഹൃദയ വാതില്‍ ഞാന്‍ കൊട്ടിയടച്ചു
പാപങ്ങളാല്‍ മുഴുകിയ എന്‍ ജീവിതം
രോഗങ്ങളാല്‍ തളര്‍ന്ന എന്‍ ശരീരം
പശ്ചാത്താപവിവശമായ എന്‍ ഹൃദയം
ഇപ്പോള്‍ ഞാന്‍ കാണുന്നു രക്ഷയിന്‍ കുരിശ്
എനിക്കായ് പിടഞ്ഞ ആ തിരുശരീരം
നാഥാ കനിയേണമേ എന്നില്‍ കനിയേണമേ
by
Silvi Sunu
