top of page

KAVITHA by Bincy Binoy

 

"സ്ത്രീ ജന്മം"


മകളായി ജനിച്ചവൾ 
രക്തബന്ധത്തിൽ സഹോദരിയായി
കൈകൊര്തവൾ കൂട്ടുകാരിയായി
ഋതുകല്പനയിൽ പ്രണയിനിയായി
വിരഹിനിയായ് വിവാഹിതയായി
സ്നേഹമലര്വാടിയിൽ വിരിഞ്ഞപൂമോട്ടെ
പത്തു മാസമുദരത്തിൽ തൻ പ്രതിരൂപത്തെ 
വഹിച്ചവൾ അമ്മയുമായി......
കാല ചക്രതിന ഓട്ടം തീരുവാൻ 
കാലം നോക്കിയിരുന്നവൾ മൂകയായി 
ഈ ജന്മമവൾക്കേകിയ വേഷങ്ങൾ 
ആടിതകര്തവല നിശ്ചലയായി 
ആറടി മണ്ണിലമര്ന്നവൾ
ബാക്കി വച്ചതവൾതൻ ഓർമ്മകൾ 
ഓർമ്മയിൽ തിരഞ്ഞു പോയി 
അവളുടെ കര്മ്മമണ്ഡലങ്ങൾ 
ജീവിത ഭാരങ്ങൾ അവളുടെ തലയിണയായി 
വിശപ്പിനെതിരെ മുണ്ടുമുറുക്കിയവൾ 
അത്താഴം വിളമ്പി കിടാങ്ങൾക്കായി
കണ്നുനീരവൾക്ക് ദാഹജലമായി 
പെയ്തോലിച്ചു മഴയായി വെയിലായി കരിഞ്ഞു പോയി 
ജീവിത നാടകത്തിൻ തിരശീല വീണു 
മൃതിയുടെ നേർത്ത കരങ്ങളവളേ 
മടക്കി വിളിച്ചു മതി നിൻ നാടകമീഭൂവിൽ 
മൃതിയുടെ നേർത്ത കരങ്ങളവളേ 
മടക്കി വിളിച്ചു മതി നിൻ നാടകമീഭൂവിൽ 
മകളെ സഹോദരിയെ സ്ത്രീയെ അമ്മയെ 
മകളെ സഹോദരിയെ സ്ത്രീയെ  അമ്മയെ

 
സ്നേഹപൂർവ്വം,
ബിൻസി ബിനോയ്‌

bottom of page