
UAE Malankara News
Stay updated with the latest news and events from the 8 UAE communities—visit this page for all the highlights
Sargothsavam 2025
Jebal Ali, UAE – 6th June 2025:
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സൺഡേ സ്കൂൾ കുഞ്ഞുങ്ങളുടെ കലാമാമാങ്കം സർഗോത്സവം 2025 MCCL TALENT ജെബൽ അലി സെന്റ്. ഫ്രാൻസിസ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് വന്ദ്യ റവ.ഫാ.ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ അച്ചൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയുണ്ടായി. വിശിഷ്ട വ്യക്തികളായ റവ.ഫാ.ജോൺസൺ പുതുപ്പറമ്പിൽ അച്ചൻ, ബഹു. വട്ടപറമ്പിൽ അച്ചൻ, സെൻട്രൽ സമിതി ഭാരവാഹികൾ, വിവിധ ഭക്തസംഘടന നേതാക്കന്മാർ, സൺഡേ സ്കൂൾ ടീച്ചേഴ്സ്, സൺഡേ സ്കൂൾ കുഞ്ഞുങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.
സർഗോത്സവം 2025 TALENT* ഫെസ്റ്റിൽ ഒന്നാം സ്ഥാനം🏆 കരസ്ഥമാക്കിയ ദുബായ് യൂണിറ്റിനും , രണ്ടാം സ്ഥാനം🥈 കരസ്ഥമാക്കിയ ഷാർജ യൂണിറ്റിനും , മൂന്നാം സ്ഥാനം🥉 കരസ്ഥമാക്കിയ അബുദാബി യൂണിറ്റിനും , പങ്കെടുത്ത എല്ലാ യൂണിറ്റുകൾക്കും, കുട്ടികൾക്കും പ്രാർത്ഥന ആശംസകൾ നേർന്നു കൊള്ളുന്നു.
Photos - Part 1
Photos - Part 2

Bar Etho Kasiro - Dr. Shibu Zachariah
Jebal Ali, UAE – 6th June 2025:
മലങ്കര സുറിയാനി കത്തോലിക്കാ സഭ, ഡോ. ഷിബു സക്കറിയയുടെ വിവിധ മേഖലകളിലുള്ള നിസ്വാർത്ഥ സേവനത്തിനും നേതൃത്വത്തിനും അംഗീകാരമായി “Bar Etho Kasiro” (the diligent son of the Church ) എന്ന സവിശേഷമായ പദവി നൽകി ആദരിക്കുകയുണ്ടായി.
യു എ ഇ മലങ്കര കാത്തലിക്ക് കൌൺസിൽ-ന്റെ നേതൃത്വത്തിൽ 2025 ജൂൺ 6-നു ജെബേൽ അലിയിൽ വയ്ച്ച് അദ്ദേഹത്തെ ആദരിച്ചു. സഭയുടെ യു എ ഇ കോർഡിനേറ്റർ വന്ദ്യ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പോ Memento നൽകുകയും ബഹു. ഫാ. ജോൺസൺ പുതുപ്പറമ്പിൽ പൊന്നാടയും അണിയിച്ചു. അനുമോദനത്തിനു ഡോ. ഷിബു സക്കറിയ നന്ദി അറിയിച്ചു.
2018-2020 കാലയളവിൽ അദ്ദേഹം കേന്ദ്ര സമിതി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ മലങ്കര കൌൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ആയി പ്രവർത്തിക്കുന്നു. 35 വർഷത്തിലേറെയായി യു എ ഇ-ൽ താമസിക്കുന്ന ഡോ ഷിബു സക്കറിയ ഷാർജ മലങ്കര കത്തോലിക്കാ സമൂഹാംഗവും സ്വദേശം കല്ലിശ്ശേരി, ചെങ്ങന്നൂരിലാണ്.

Benedict Mar Gregorios, Educational Excellence Awards
Jebal Ali, UAE – 6th June 2025:
2-മത് ബെനഡിക്ട് മാർ ഗ്രീഗോറിയോസ് എക്‌സ്‌ലൻസ് എഡ്യൂക്കേഷണൽ അവാർഡ് വിതരണം. യു എ ഇ മലങ്കര കാത്തലിക്ക് കൌൺസിൽ 10,12 ക്ലാസ്സുകളിൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനോട് അനുബന്ധിച്ച് നൽകി വരുന്ന എഡ്യൂക്കേഷണൽ എക്‌സ്‌ലൻസ് അവാർഡ് 2025 ജൂൺ 6-നു ജെബേൽ അലിയിൽ വയ്ച്ച് നൽകുകയുണ്ടായി. 10-ആം ക്ലാസ്സുകളിലെ കുട്ടികൾക്ക് മെമെന്റോയും 12-ലെ കുട്ടികൾക്ക് ക്യാഷ് അവാർഡുമാണ് നൽകുക. 2023-2024 അദ്ധ്യയന വർഷത്തിലെ അവാർഡുകൾക്ക് 10-ആം ക്ലാസ്സിൽ നിന്ന് 11 പേരും 12-ആം ക്ലാസ്സിൽ നിന്ന് 2 പേരുമാണ് അവാർഡിന് അർഹരായത്. യു എ ഇ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ കോർഡിനേറ്റർ വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പോയും ബഹു.ഫാ.ജോൺസൺ പുതുപ്പറമ്പിലും അവാർഡുകൾ വിതരണം ചെയ്‌തു.

Swargarohana Thirunaal - Dubai
Dubai, UAE - 31 May 2025
Feast of Ascension was celebrated with the Swargarohana Thirunaal Susrusha by Rt. Rev. John Thundiyath, Cor Episcopo.

Pastoral Visit 2025 - Dubai
Dubai, UAE - 31 May 2025
His Excellency Bishop Paolo Martinelli visited the Dubai Community of 31May. Bishop was received by Rev. Fr. John Thundiyath Cor Episcopo. Bishop delivered his Pastoral Address offering spiritual guidance to the faithful.

Feast of St. George - Sharjah
Sharjah, UAE - 31 May 2025
Special service, symbolic chembeduppu (offertory procession), and offerings in honor of the heavenly intercessor, St. Geevarghese Sahada, on the occasion of his feast day.

Swargarohana Thirunaal - Sharjah
Sharjah, UAE - 31 May 202531 May
Feast of Ascension was celebrated with the Swargarohana Thirunaal Susrusha by Rt. Rev. John Thundiyath, Cor Episcopo.
